പതിനാറുകാരിയെ വെല്ലുന്ന മേനിയഴകും പ്രദര്‍ശിപ്പിച്ചുള്ള നടി രമ്യ കൃഷ്ണന്റെ ത്രസിപ്പിക്കുന്ന ഫോട്ടോഷൂട്ട് വൈറലാകുന്നു. ഒരു മാസികയുടെ കവര്‍ ചിത്രമായെത്തിയാണ് രമ്യ കൃഷ്ണന്‍ ആരാധകരെ ഞെട്ടിച്ചത്.
ജെ.എഫ്.ഡബ്ലു കവര്‍ പേജിലാണ് കിടിലന്‍ ലുക്കുമായി രമ്യ എത്തിയിരിക്കുന്നത്.
രമ്യയുടെ പുതിയ മേക്കോവറിന് ഹോട്ട്, സെക്‌സി, ക്ലാസ് ഇങ്ങനെ പല വിശേഷണങ്ങളാണ് ലഭിക്കുന്നത്.
46-ാം വയസ്സിലും തിളങ്ങുന്ന സൗന്ദര്യത്തോടെ പതറാത്ത ആത്മവിശ്വാസത്തോടെ ഗ്ലാമര്‍ലോകകത്ത് നിലനില്‍ക്കുന്ന രമ്യ ശരിക്കും ന്യൂജനറേഷന്‍ നടിമാര്‍ക്കൊരു പാഠപുസ്തകമാണെന്നാണ് ആരാധകര്‍ പറയുന്നത്.
ബാഹുബലി എന്ന ബ്രഹാമാണ്ഡ ചിത്രത്തിലെ രാജമാതാ ശിവഗാമി ദേവിയെ ആരും മറന്നിരിക്കില്ല, പറഞ്ഞും കേട്ടും സിനിമാപ്രേമികളുടെ മനസ്സില്‍ ശിവഗാമി ദേവിയുടെ ചിത്രം വളരെ ആഴത്തില്‍ പതിഞ്ഞു കഴിഞ്ഞു. അപ്പോഴാണ് ക്ലാസ്‌ലുക്കില്‍ ഒരു മാസികയുടെ കവര്‍ ചിത്രമായെത്തി രമ്യ ആരാധകരെ ഞെട്ടിച്ചത്.
കവര്‍ഫോട്ടോയുടെ ഭാഗമായി ചിത്രീകരിച്ച ഫോട്ടോഷൂട്ട് വിഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി.
ബഹുബലി എന്ന ചിത്രത്തിലെ ഏറ്റവും ശക്തയായ ശിവകാമി എന്ന കഥാപത്രത്തെ അവതരിപ്പിത്തിലൂടെ ഒരു ഇടവേളക്ക് ശേഷം പ്രേക്ഷക മനസുകളെ കിഴക്കടക്കാൻ രമ്യ കൃഷ്ണന് സാധിച്ചു. അത്രമാത്രം ആ കഥാപാത്രത്തിനോട് രമ്യ കൃഷ്ണൻ നീതി പുലർത്തിരുന്നു. നോട്ടം കൊണ്ടും, നടത്തം കൊണ്ടും, അഭിനയ തികവു കൊണ്ട് ശിവകാമിയെ മനോഹരമായി വരച്ചു കാട്ടുകയായിരുന്നു രമ്യ കൃഷ്ണൻ. ഈ കഥാപാത്രത്തെ അവിസ്മരണീയമാക്കിയ രമ്യാ കൃഷ്ണനെ പ്രേക്ഷകർ വാഴ്ത്തുമ്പോൾ ഒരാൾക്ക് ഇതേ പറ്റി അഭിപ്രായ വ്യത്യാസം ഉണ്ട്. അത് മറ്റാർക്കുമല്ല രമ്യാ കൃഷ്ണന്‍റെ ഭർത്താവായ സംവിധായകൻ കൃഷ്ണ വംശിക്ക് തന്നെ. കൃഷ്ണ വംശിയുടെ പുതിയ ചിത്രം നക്ഷത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേ പറ്റി വ്യക്തമാക്കിയത്.
ബാഹുബലിയിലെ രമ്യയുടെ കഥാപാത്രം മികച്ചതായിരുന്നുവെന്നും അതിന്‍റെ എല്ലാ ക്രെഡിറ്റും രാജമൗലിക്ക് അവകാശപെട്ടതായിരുന്നു എന്നും കൃഷ്ണ വംശി തുറന്നു പറയുന്നു. തന്‍റെ ഭാര്യ രമ്യ ഏറ്റവും മികച്ച അഭിനയം കാഴ്ചവച്ച സിനിമ ബാഹുബലി അല്ലെന്നും. അത് അമ്മൊരു, നരസിംഹ എന്നീ ചിത്രങ്ങള്‍ ആണെന്നും ആ ചിത്രങ്ങൾ കണ്ടാല്‍ മനസിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്‍റെ ചിത്രങ്ങളിൽ ഒന്നും രമ്യയെ താൻ അഭിനയിപ്പിക്കില്ല. തനിക്ക് അവരെ ഒരു നടിയായി കാണാന്‍ സാധികില്ല. തന്‍റെ ഒരു സിനിമയിൽ മാത്രമാണ് അവർ അഭിനയിച്ചത് അത് വിവാഹത്തിന് മുന്‍പായിരുന്നു എന്നും വംശി തുറന്ന് പറയുന്നു. കൃഷ്ണ വംശിയുടെ അഭിപ്രായം എന്തായാലും, രമ്യ കൃഷ്ണൻ ബാഹുബലിയിലെ ശിവകാമിയിലൂടെ പ്രേക്ഷക വീണ്ടും പ്രിയങ്കരി ആയി മാറിയെന്നതും. രമ്യയുടെ കരിയറിലെ മികച്ചൊരു വേഷമാണ് ശിവകാമി എന്നത് പ്രേക്ഷകർക്ക് ആർക്കും സംശയമില്ലാത്താണ്.
ഫോട്ടോഷൂട്ടിന്റെ വീഡിയോ കാണാം..
Subscribe by Email
Follow Updates Articles from This Blog via Email
No Comments