കൊല്ലം> മദ്യപിച്ച് വണ്ടിയോടിച്ച വനിതാ ഡോക്ടറുടെ ആഡംബര കാറിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. കാറുള്‍പ്പെടെ ആറു വാഹനങ്ങള്‍ക്കും കേടുപറ്റി. ഡെന്റിസ്റ്റായ ഡോ. രശ്മിപിള്ളയാണ് മദ്യലഹരിയില്‍ അപകടമുണ്ടാക്കിയത്.നഗരപരിധിയില്‍ മാടന്‍നട ജങ്ഷനില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
മദ്യപിച്ച് വാഹനമോടിച്ചതിന് ട്രാഫിക് പോലീസ് കേസെടുത്തു.വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ ഇവര്‍പോലീസുകാരെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. ഇവരുടെ കാറില്‍നിന്ന് 4 മദ്യക്കുപ്പികള്‍ കണ്ടെടുത്തു. കൂടെയുണ്ടായിരുന്ന മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു.
നിയന്ത്രണം വിട്ട കാറിടിച്ചു ചാത്തന്നൂര്‍ സ്വദേശി അജിത്തിന്റെ(50) തോളെല്ലിന് പരിക്കേറ്റു. അജിത്തിന്റെ കാറിലാണ് രശ്മിയുടെ കാര്‍ ആദ്യം ഇടിച്ചത്. കൂടാതെ അഞ്ചോളം ബൈക്കുകളും ഇടിച്ചുതകര്‍ത്തിട്ടുണ്ട്. ബൈക്കുകളിലുണ്ടായിരുന്നവര്‍ക്ക് നിസ്സാര പരിക്കേറ്റു.
കുറച്ചുനാള്‍മുമ്പ് തന്റെ കാറിനെ മറികടന്ന ആംബുലന്‍സിനെ പിന്തുടര്‍ന്ന് നിര്‍ത്തിച്ച് അതിന്റെ താക്കോല്‍ ഊരിയെടുത്ത കേസും ഇവരുടെ പേരിലുണ്ട്.
September 21, 2017
Tags :
actress
Subscribe by Email
Follow Updates Articles from This Blog via Email

No Comments