നടന്നതെന്ന് മാപ്പുസ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ തുഷാര്‍ ലോട്‌ലികര്‍ പറഞ്ഞു.
പോണ്ടയിലെ വീട്ടില്‍ നിന്ന് കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഓടിപ്പോയ കുട്ടി മാപ്പുസ ടൗണിലെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുകയായിരുന്നു. ഇപ്പോള്‍ അറസ്റ്റിലായ യുവതിയുടെ വീട്ടിലായിരുന്നു കുട്ടി താമസിച്ചിരുന്നത്.
എന്നാല്‍ വിവാഹ ബന്ധം വേര്‍പെടുത്തി തന്റെ മൂന്ന് മക്കളോടൊപ്പം താമസിക്കുന്ന യുവതി കുട്ടിയെ ഉപദ്രവിച്ചെന്നാണ് പരാതി.
എന്നാല്‍ വീടുവിട്ടിറങ്ങിയ കുട്ടി കുറച്ച് ദിവസത്തിന് ശേഷം മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചെത്തി. എന്നാല്‍ കുട്ടിയുടെ പെരുമാറ്റങ്ങളില്‍ അസ്വാഭാവികത തോന്നിയ മാതാപിതാക്കള്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരായ അതിക്രമം തടയുന്ന പോക്‌സോ നിയമപ്രകാരമാണ് യുവതിയ്‌ക്കെതിരെ കേസെടുത്തത്. അറസ്റ്റിലായ യുവതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി.
October 22, 2017
Tags :
NEWS
Subscribe by Email
Follow Updates Articles from This Blog via Email

No Comments